ബഹ്‌റൈൻ ഒഐസിസി ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടായിരത്തിലേറെ പേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണിക്കുളം സ്വാഗതവും, ബോബി പാറയിൽ നന്ദിയും പറഞ്ഞു.
ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ച ഇഫ്താർ സംഗമം ഡോ. മാത്യു കുഴൽനാടൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. ഇഫ്താർ കമ്മിറ്റിയുടെ ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ യോഗം നിയന്ത്രിച്ചു. സഈദ് റമദാൻ നദ്‌വി ചടങ്ങിൽ റമദാൻ സന്ദേശം നൽകി.
ോൂബ്ീ