ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ദിശ സെന്ററുമായി സഹകരിച്ചു ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ദിശ സെന്ററുമായി സഹകരിച്ചു ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ മത, സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ ഒത്തു ചേർന്ന പരിപാടിയിൽ അനസ് നദ്‌വി റമദാൻ സന്ദേശം നൽകി. ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് പരിപാടിക്ക് നേതൃത്വം നൽകി. സമീർ ഹസൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ഫസ്‌ലുറഹ്മാൻ പൊന്നാനി സ്വാഗതവും റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു.
ജലീൽ വിഎം, മഹമൂദ് മായൻ, ബഷീർ, സാജിർ, സക്കീർ ഹുസൈൻ, മൂസ കെ ഹസൻ, പി.എം അഷ്‌റഫ്, അഷ്‌റഫ് അലി തുടങ്ങിയവർ പങ്കെടുത്തു.
ew46dr6