ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് മുനീർ ഒറവകോട്ടിൽ അധ്യക്ഷത വഹിച്ചു. റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിലെ ഡോ. മുജീബ് റഹ്മാൻ ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ റഹീം ആതവനാട്, ഉമ്മർ ഹാജി ചേനാടൻ, ഗംഗൻ തൃക്കരിപ്പൂർ ,റഹീം സഖാഫി,മുഹമ്മദാലി മലപ്പുറം, കരീം മാവണ്ടിയൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. അബ്ദു റഹീം സഖാഫി റമദാൻ സന്ദേശം നൽകി. കരീം മോൻ, അഹമ്മദ് കുട്ടി,മുഹമ്മദാലി ഇരിമ്പിളിയം,റിഷാദ്, രാജേഷ്, ബിലാൽ, വാഹിദ്, ഹമീദ്, നാസർ മോൻ, റിയാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
sdffdf