ഇഫ്താർ സംഗമം സംഘടിപ്പിച്ചു


ഇന്ത്യൻ ക്ലബ്ബും ഇൻഡക്സ് ബഹ്റൈനും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്ത പരിപാടിയിൽ മുഖ്യാതിഥിയും, കാപ്പിറ്റൽ ഗവർണറേറ്റ് റിലേഷൻഷിപ്പ് ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറിയും വിശിഷ്ടാതിഥിയുമായിരുന്നു. പ്രമുഖ വാഗ്മി ഫർഹത്ത് മുഹമ്മദ് അൽ കിണ്ടി റമദാൻ സന്ദേശം നൽകി.

ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കെ എം ചെറിയാൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ് സ്വാഗതം പറഞ്ഞു. ഇൻഡക്സ് കൺവീനർ റഫീഖ് അബ്ദുല്ല പരിപാടികൾ നിയന്ത്രിച്ചു.

You might also like

Most Viewed