പ്രതിഭ വനിതാ വേദി ഏകദിന കായിക മേള − 2023 ലോഗോ പ്രകാശനം ചെയ്തു


ബഹ്‌റൈൻ പ്രതിഭാ വനിതാ വേദിയുടെ നേതൃത്വത്തിൽ 2023 ഏപ്രിൽ 28ന്  ഒരു ദിനം മുഴുവൻ നീണ്ടു നിൽക്കുന്ന  ഏകദിന കായിക മേള − 2023ന്റെ   സംഘാടക സമിതി രൂപീകരണ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും പ്രതിഭ മുഖ്യ രക്ഷധികാരി പി ശ്രീജിത്ത്‌ നിർവ്വഹിച്ചു. 

സംഘാടക സമിതി യോഗത്തിൽ  വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സജിഷ പ്രജിത് അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഷംജിത്ത് കോട്ടപ്പളി, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, പ്രതിഭ വൈസ് പ്രസിഡന്റ് ഡോ: ശിവകീർത്തി എന്നിവർ ആശംസകൾ നേർന്നു.

സജീഷ പ്രജിത് കൺവീനറായും ഷമിത സുരേന്ദ്രൻ ജോ : കൺവീനറുമായി നിലവിൽ വന്ന സംഘാടക സമിതിയിൽ ദുർഗ്ഗ വിശ്വനാഥ് (റജിസ്ട്രേഷൻ ) സൗമ്യ പ്രദീപ് (സാമ്പത്തികം) സിമി മണി (വളണ്ടിയർ ) സിൽജ സതീഷ് (ഗതാഗതം ) അനു ഗിരീഷ് (ഭക്ഷണം ) ദീപ ദീലീഫ് (ആരോഗ്യം രക്ഷ ) എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും. ഏപ്രിൽ 28ന്റെ ഏകദിന കായിക മത്സരങ്ങളുടെ നിയന്ത്രണം നീന ഗിരീഷ് നിർവ്വഹിക്കും.

article-image

fgdf

You might also like

Most Viewed