ജനത കൾച്ചറൽ സെന്റർ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

മനാമ: ബിഹാറിലെ മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പു വിജയം ബഹ്റിനിലെ ജനത കൾച്ചറൽ സെന്റർ പ്രവർത്തകർ ആഘോഷിച്ചു. ബി.ജെ.പിയും, സംഘപരിവാർ ശക്തികളും രാജ്യമെങ്ങും അഴിച്ചു വിട്ട വർഗ്ഗീയതക്കും വിഭനീയതയ്ക്കും എതിരായ ജനവിധിയാണ് ബിഹാറിൽ നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ വിജയമെന്ന് ജനത കൾച്ചറൽ സെന്റർ അഭിപ്രായപ്പെട്ടു.
ഹരിയാനയിൽ ദളിത് കുട്ടികളെ ചുട്ടു കൊന്നതും ദാദ്രി കൊലപാതകവും യു.പിയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച ദളിതനെ ചുട്ടുകൊന്നതുമെല്ലാം രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളാണ്. വർഗ്ഗീയ വിഷം പരത്തുന്ന പ്രസ്താവനകൾ നടത്തുന്ന യോഗി ആദിത്യനാഥ്, സ്വാതി പ്രാച്ചി, സാക്ഷി മഹാരാജ് എന്നിവരുടെ പ്രസ്താവനകൾ ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതായും പ്രസിഡണ്ട് സിയാദ് ഏഴംകുളം അഭിപ്രായപ്പെട്ടു.
കേരളത്തിൽ മലപ്പുറം ജില്ലയിലെ യു.ഡി.എഫ് പരാജയത്തിനു കാരണം കോൺഗ്രസ് നേതാവായ ആര്യാടൻ മുഹമ്മദാണ്. മറ്റു ജില്ലകളിൽ കോൺഗ്രസ്സിന്റെ ഗ്രൂപ്പ് പോരും, ഘടക കക്ഷികൾക്കെതിരെ റിബലുകളെ നിർത്തിയതും പരാജയത്തിന് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജെ.സി.സിയുടെ നേതൃത്വത്തിൽ മുഹറഖിൽ ബിഹാർ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. സെക്രട്ടറി നജീബ് കടലായി, യു.കെ ബാലൻ, റോഫി തോമസ്, കെ.എം ഭാസ്കരൻ, ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Next Post