പോലീസ് സേനയ്ക്ക് ആധുനിക വാഹനങ്ങൾ

മനാമ: ബഹ്റിൻ പോലീസ് സേനയ്ക്ക് ആധുനിക വാഹനങ്ങൾ ലഭ്യമാക്കുന്നു. രാജ്യത്തെ സുരക്ഷാ ഏജൻസികളെ ആധുനിക വൽക്കരിക്കണമെന്ന ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ ഉത്തരവിനെ തുടർന്ന് പട്രോളിംഗ് ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി പോലീസ് സേനയ്ക്ക് അത്യാധുനിക കാറുകളും മോട്ടോർ സൈക്കിളുകളുമാണ് നൽകുക. ബഹ്റിൻ പോലീസിനെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുതിയ വാഹനങ്ങൾ ഉടൻ തന്നെ നിരത്തുകളിലിറക്കും.