ശിഹാബ് തങ്ങൾ സ്നേഹസ്പർശം പ്രവാസി വിധവ പെൻഷൻ ഉദ്ഘാടനം ചെയ്തു

കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ശിഹാബ് തങ്ങൾ സ്നേഹസ്പർശം പ്രവാസി വിധവ പെൻഷൻ ഉദ്ഘാടനം എം.എം.എസ് ഇബ്രാഹിമിൽനിന്ന് സ്വീകരിച്ച് ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ നിർവഹിച്ചു. ജില്ല ഭാരവാഹികളായ ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ് അഴിയൂർ, ഇസ്ഹാഖ് വില്യാപ്പള്ളി, ഫൈസൽ കണ്ടിതാഴ, നാസർ ഹാജി പുളിയാവ്, അഷ്‌റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, ഷാഫി വേളം, ഷാഹിർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ ഫൈസൽ കോട്ടപ്പള്ളി 39881099, മുഹമ്മദ് ഷാഫി വേളം 33254668 എന്നിവരുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ngvhgnc