സംഗമം ഇരിഞ്ഞാലക്കുട 2023-24 സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു


സംഗമം ഇരിഞ്ഞാലക്കുടയുടെ 2023-24 വർഷത്തെ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് സൽമാനിയയിലെ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് നടന്നു. ചെയർമാൻ ദിലീപ്. വി. എസ്. നേതൃത്വം വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് ഗണേഷ് കുമാർ അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് സ്വാഗതം പറഞ്ഞു. 2023-24 വർഷത്തെ പ്രോഗ്രാമുകളെ കുറിച്ചുള്ള നിർദേശം എന്റർടൈൻമെന്റ് സെക്രെട്ടറി സജീവ് അവതരിപ്പിച്ചു.

ചടങ്ങിൽ ജോയിന്റ് സെക്രട്ടറി: ജമാൽ. ഇ. എ, ട്രഷറർ: ബൈജു, അസിസ്റ്റന്റ് ട്രഷറർ: സായൂജ്, മെമ്പർഷിപ് സെക്രട്ടറി: വികാസ്. അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി: സലിൽ, സർവീസ് സെക്രട്ടറി: ജോൺ ആലപ്പാട്ട്, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി: മുകേഷ് എന്നിവർ സംസാരിച്ചു. വനിതാ വിഭാഗത്തിലെ 10 അംഗങ്ങളും പുതിയ കമ്മിറ്റിയിൽ അംഗമായി.

ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സംഗമത്തിന്റെ സജീവ സാന്നിധ്യമായിരുന്ന ഹരിപ്രകാശനെ വേദിയിൽ യാത്രയയപ്പ് നൽകി. തുടർന്ന് വിവിധ കലാപരിപാടികൾക്ക് ശേഷം വൈസ് പ്രസിഡന്റ് പ്രകാശൻ നന്ദിയും പറഞ്ഞു. രുചികരമായ ഉച്ചഭക്ഷണത്തോടെ ചടങ്ങ് പൂർത്തിയായി.

article-image

 fgdgdfgdfg

You might also like

Most Viewed