അമേരിക്കൻ മിഷൻ ആശുപത്രിയുടെ പുതിയ ശാഖ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു


ആലിയിൽ നിർമ്മിച്ചിരിക്കുന്ന അമേരിക്കൻ മിഷൻ ആശുപത്രിയുടെ പുതിയ സെന്ററായ കിങ്ങ് ഹമദ് അമേരിക്കൻ മിഷൻ ആശുപത്രി ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. 66 മില്യൺ ഡോളർ ചെലവഴിച്ച് നിർമ്മിച്ച ആശുപത്രിയിൽ അത്യാധുനികമായ ചികിത്സ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 1903 ജനവരി 26നാണ് അദ്യത്തെ അമേരിക്കൻ മിഷൻ ആശുപത്രി ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചത്. നിലവിൽ രാജ്യത്ത് അഞ്ച് സെന്ററുകളാണ് ആണ് ആശുപത്രിക്കുള്ളത്. രാജ്യത്തെ പൗരമാർക്കും താമസക്കാർക്കും മികച്ച ആരോഗ്യസേവനം നൽകാൻ പുതിയ ആശുപത്രിക്ക് സാധിക്കട്ടെ എന്ന് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ ആശംസിച്ചു. 

You might also like

Most Viewed