ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ സിറിയൻ പള്ളി ഇടവക ദിനം സംഘടിപ്പിച്ചു


ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ സിറിയൻ പള്ളി  ഇടവക ദിനം തനിമ 22 എന്നപേരിൽ ജനേബിയയിലെ  അൽ അയാം  കൺവെൻഷൻ സെന്റർ   വെച്ച് നടന്നു . ഇടവക വികാരി റെവറന്റ് ഫാദർ  നോബിൻ  തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. കെസിഇസി  പ്രസിഡന്റ്  റെവറന്റ് ഫാദർ സാബു ലോറൻസ് , കെസിഎ പ്രസിഡന്റ്   നിത്യൻ തോമസ്, സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി റെവറന്റ് ഫാദർ റോജൻ പേരക്കത്ത്  തുടങ്ങിയവർ ആശംസകൾ നേർന്നു .

ഇടവക സെക്രട്ടറി   റോഷൻ മോനി, സ്വാഗതവും,  സോണി കുര്യാക്കോസ്  നന്ദിയും രേഖപ്പെടുത്തി.കോവിഡ് മഹാമാരി കാലത്ത് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത ഇടവകാംഗം     ബാബു എബ്രഹാം പട്ടുകാലായിനെയും  കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു.  ഇടവക അംഗങ്ങളുടെ വിവിധയിനം  കലാപരിപാടികളും നടന്നു. 

article-image

a

You might also like

Most Viewed