ബഹ്റൈനിൽ 197 പേർക്ക് കൂടി കോവിഡ്
ബഹ്റൈനിൽ ഇന്നലെ 197 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. നിലവിൽ ആകെ രോഗികളുടെ എണ്ണം1569 ആണ്. ഇന്നലെ 303 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു. ആകെ കോവിഡ് മരണങ്ങൾ 1514 ആണ്. 11 പേരാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആകെ ജനസംഖ്യയിൽ 12,40,151 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. നിലവിൽ 10,01,597 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത്. ഇന്നലെ 3142 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.
ോോ
