ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ പോകാം


ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനം തുടരുന്നതിനായി അവിടേക്കു തിരികെ പോകാൻ അനുമതിയായി. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ‍ മൂലം രണ്ടര വർ‍ഷത്തിലേറെയായി ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് ചൈന നീക്കി. ഇന്ത്യയിലെ വിദ്യാർഥികൾ‍ക്ക് കോഴ്‌സുകൾ‍ പൂർ‍ത്തിയാക്കാൻ‍ വിസ നൽ‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ വിദ്യാർഥികൾക്ക് വീണ്ടും വിസ അനുവദിക്കാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് ചൈന പു റത്തുവിട്ടത്. ചൈനയിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികൾ കോവിഡിനെത്തുടർന്ന് നാട്ടിൽ തിരി ച്ചെത്തി പഠനം തുടരാനാകാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് തിരികെച്ചെല്ലാൻ ചൈന അനുമതി നൽകിയത്. ∀ഇന്ത്യൻ വിദ്യാർഥികൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ ക്ഷമ ഒടുവിൽ ഫലം കണ്ടിരിക്കുന്നു. നിങ്ങളുടെ സന്തോഷവും ആവേശവും എനിക്കു മനസിലാക്കാം. ചൈനയിലേക്ക് വീണ്ടും സ്വാ ഗതം∍− ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥ ജി റോംഗ് ട്വീറ്റ് ചെയ്തു. മെഡിസിൻ ഉൾ‍പ്പെടെ വിവിധ കോഴ്‌സുകളിൽ‍ 23,000ത്തോളം വിദ്യാർ‍ഥികളാണ് ചൈനയിലേക്ക് തിരികെപോകാന്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയിൽ‍ രജിസ്റ്റർ‍ ചെയ്തിട്ടുള്ളത്.

വിദ്യാർഥികൾക്കും ബിസിനസുകാർക്കും ചൈനയിൽ ജോലി ചെയ്യുന്ന ആളുകളുടെ കുടുംബാംഗങ്ങ ൾക്കും വീണ്ടും വിസ അനുവദിക്കുന്ന തീരുമാനത്തിന്‍റെ വിശദാംശങ്ങളും ചൈന പുറത്തുവിട്ടിട്ടുണ്ട്. വാണിജ്യ, വ്യാപാര ആവശ്യങ്ങൾ‍ക്കായുള്ള എം വിസ, പഠന ടൂറുകൾ, മറ്റ് വാണിജ്യേതര പ്രവർ‍ ത്തനങ്ങൾ‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവർ‍ക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവർ‍ക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed