സുവനീർ പ്രകാശനം ചെയ്തു


വേൾഡ് മലയാളീ കൗൺസിൽ 13 മത് ഗ്ലോബൽ കോൺഫറൻസിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ പ്രകാശനം ചെയ്തു. ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള ബഹ്‌റൈൻ പ്രോവിൻസ് പ്രെസിഡന്റും, ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനറും ആയ എബ്രഹാം സാമുവലിൽ നിന്നും ആദ്യ പ്രതി ഏറ്റുവാങ്ങി. ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, കോൺഫറൻസ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, സുവനീർ ഡിസൈനർ തോമസ് വൈദ്യൻ, ഡോ പി വി ചെറിയാൻ, ദേവരാജ് ഗോവിന്ദൻ, ബഹ്‌റൈൻ പ്രോവിൻസ് വിമെൻസ് ഫോറം പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Next Post