ഈദ് ഓപ്പൺ ഹൗസിന് നിരവധി സന്ദർശകർ


ബലിപെരുന്നാൾ ദിനാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി തുറന്ന് നൽകിയ ജുഫൈറിലെ ഗ്രാൻഡ് മോസ്കിൽ ഇന്നലെയും ഇന്നുമായി നിരവധി പേർ സന്ദർശനം ന‌ടത്തി. ഈദ് ഓപ്പൺ ഹൗസ് എന്ന പേരിലായിരുന്നു പരിപാടികൾ നടന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ഇത് മുടങ്ങിയിരുന്നു. അന്യ മതസ്ഥർക്ക് ഇസ്ലാം മതത്തെ പറ്റി കൂടുതലറിയാൻ ഉള്ള അവസരമാണ് ഈദ് ഓപ്പൺ ഹൗസിലൂടെ നൽകുന്നത്. രാവിലെ 9 മണി മുതൽ നാല് മണി വരെയാണ് സന്ദർശകർക്കായി ഗ്രാൻഡ് മോസ്ക് തുറന്ന് നൽകിയത്. 

You might also like

Most Viewed