ബി.ഡി.കെ-സെന്റ് പോൾസ് യുവജന സഖ്യം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യവും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എഴുപതിലധികം പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ചു.
യുവജന സഖ്യം പ്രസിഡന്റ് റവ. അനീഷ് സാമുവൽ ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ട്രഷറർ ജിബിൻ ജോയ് സ്വാഗതവും വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ നന്ദിയും രേഖപ്പെടുത്തി. യുവജന സഖ്യം സെക്രട്ടറി ബിവിൻ വർഗീസ്, കൺവീനർ അനീഷ് ഉമ്മൻ, വിനോദ് നാരായണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ബി.ഡി.കെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ് സലീന റാഫി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കെ.വി, ബിജു വി.എസ്, ഗിരീഷ് പിള്ള, അബ്ദുൾ നാഫി, അസീസ് പള്ളം, സെന്തിൽ, സാബു അഗസ്റ്റിൻ, മൊയ്തു തിരുവള്ളൂർ, പ്രെജി, ഫാത്തിമ സെഹ്‌ല, രമ്യ ഗിരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
dfsfsddfs


