വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയയ്ക്ക് പുതിയ നേതൃത്വം


പ്രദീപ് പുറവങ്കര ‍

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ സൽമാബാദ് ഏരിയ കമ്മിറ്റി പൊതുയോഗവും 2027-2028 കാലയളവിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും സൽമാബാദ് റൂബി റെസ്റ്റോറന്റിൽ നടന്നു. ഏരിയ പ്രസിഡന്റ് സന്ദീപ് ശാർങ്ങധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിനേഷ് കുമാർ സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഏരിയ സെക്രട്ടറി വിനേഷ് കുമാർ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലിൽ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ഏരിയ കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി ജിഷ്ണു ദേവ് നന്ദി പറഞ്ഞു.

തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ഗിരീഷ് കുമാർ ജി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വിശദീകരിച്ചു. ഗിരീഷ് കുമാർ, ജോഷി നെടുവേലിൽ, അനൂപ് ശശികുമാർ എന്നിവർ വരണാധികാരികളായി പ്രവർത്തിച്ചു.

പുതിയ ഭാരവാഹികളായി അനിൽ കുമാർ (പ്രസിഡന്റ്), അനന്ദു സി. ആർ (വൈസ് പ്രസിഡന്റ്), വിനേഷ് കുമാർ വിശ്വംഭരൻ (സെക്രട്ടറി), മിഥുൻ മധുസൂദനൻ (ജോയിന്റ് സെക്രട്ടറി), അവിനാഷ് അരവിന്ദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സന്ദീപ് ശാർങ്ങധരനാണ് സെൻട്രൽ കമ്മിറ്റി പ്രതിനിധി. പ്രവീൺ കുമാർ, സജീഷ് സുഗതൻ, കൃഷ്ണകുമാർ, ജിഷ്ണു ദേവ്, രഘുനാഥ്, രാജേന്ദ്രൻ പിള്ള, ബെന്നി രാജു, അരുൺ രത്നാകരൻ, രാധുൽ ദേവ് എന്നിവരെ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

സൽമാബാദിലും പരിസരപ്രദേശങ്ങളിലുമുള്ള ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾക്ക് വോയ്‌സ് ഓഫ് ആലപ്പിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് 3592 6111 (അനിൽ), 3640 5079 (വിനേഷ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

adsadsdsaads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed