ബഹ്റൈനിലെ അൽഹിലാൽ ഗ്രൂപ്പ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
ബഹ്റൈനിലെ ആരോഗ്യസേവന രംഗത്തെ പ്രമുഖ സ്ഥാപനമായ അൽഹിലാൽ ഗ്രൂപ്പ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മനാമ പാർക്കിംഗ് ഗ്രൗണ്ടിൽ കോമ്പൗണ്ടിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ സാമൂഹിക സാസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
പിയൂഷ് ശ്രീവാസ്തവ (ഇന്ത്യൻ അംബാസഡർ), മുഹമ്മദ് ബിൻ അലി അൽ ബലൂഷി (സുൽത്താനേറ്റ് ഓഫ് ഒമാൻ അംബാസഡർ), മുഹമ്മദ് അയൂബ് (പാകിസ്ഥാൻ അംബാസഡർ), മുസ്തഫ ബെൻഖിയി (മൊറോക്കോ അംബാസഡർ), അബ്ദുൽ ഹമീദ് അഹമ്മദ് അൽ ഖൂജ (അൾജീരിയൻ അംബാസഡർ), പിയാപക് ശ്രീചരെയോൺ (തായ്ലൻഡ് അംബാസഡർ), ഷാസ്രിൽ സാഹിറാൻ (മലേഷ്യൻ അംബാസഡർ). തുടങ്ങി ബഹ്റൈനിലെ വിവിധ എംബസികളെ പ്രതിനിധീകരിച്ചുള്ള പ്രതിനിധികൾ ചടങ്ങിന് മിഴിവേകി. കൂടാതെ ഹിസാസുമി യുകിയോക്ക (ജപ്പാൻ ഫസ്റ്റ് സെക്രട്ടറി,) അരുണ ഗിസിംഗ് (നേപ്പാൾ ചാർജ് ഡി അഫയേഴ്സ്), മോണ മാലൂൽ, മിസ് മലീക അറൂബ് (തുണീഷ്യ ചാർജ് ഡി അഫയേഴ്സ് & സെക്രട്ടറി). ഇന്തോനേഷ്യയിൽ നിന്നുള്ള നയതന്ത്രജ്ഞർ മിഫ്താ അരീപ്, ഇന്ദ്ര യോഗി പ്രിബാദി എന്നിവരുടെ സാന്നിധ്യവും പരിപാടിയെ ശ്രദ്ധേയമാക്കി.
യൂസുഫ് യാക്കൂബ് ലോറി (ഇൻഫർമേഷൻ & ഫോളോ-അപ്പ് ഡയറക്ടർ). പാർലമെന്റ് അംഗങ്ങളായ ഡോ.സൗസൻ കമാൽ, മസൂമ അബ്ദുൾ റഹീം, ഇബ്രാഹിം അൽ നഫീഈ, യൂസിഫ് അൽ തവാദി, മുനിസിപ്പാലിറ്റി അംഗം അഹമ്മദ് അൽ മൊഖാവി എന്നിവരും ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി എ മുഹമ്മദ്, അബ്ദുൾ ലത്തീഫ്, ഡോ. ശരത് ചന്ദ്രൻ (അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സിഇഒ), ആസിഫ് മുഹമ്മദ് (റീജിയണൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ) സിഎ സഹൽ ജമാലുദ്ധീൻ (അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഫിനാൻസ് മാനേജർ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
റോയൽ പാർലമെന്റ് അംഗങ്ങൾ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ബിസിനസ് പ്രമുഖർ ഉൾപ്പെടെ 900-ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.

