കെസിഎ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷണൽ ക്വിസിന്റെയും ഓൺലൈൻ ചിത്രരചന മത്സരങ്ങളുടെയും അവാർഡ് സെറിമണി നടന്നു


കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷണൽ ക്വിസിന്റെയും ഓൺലൈൻ ചിത്രരചന മത്സരങ്ങളുടെയും അവാർഡ് സെറിമണി  കെ സി എ അങ്കണത്തിൽ വെച്ചു നടന്നു.  ബഹ്റൈൻ പാർലിമെന്റ് അംഗം ഡോ.മസൂമ ഹസൻ അബ്ദുൽറഹിം മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ ആസിഫ് മുഹമ്മദ്, കിംസ് ഹെൽത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ  തരിഖ് എലിയാസ് നജീബ് എന്നിവർ വിശിഷ്ടാഥികളായിരുന്നു. 

article-image

നാലു മാസത്തോളം നീണ്ടു നിന്ന കെ സി എ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷണൽ ക്വിസ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശ്രീജ ബോബിയും, ജൂനിയർ വിഭാഗത്തിൽ മേഘ്ന ആനന്ദ് പപ്പുവുമാണ് കീരിടം നേടിയത്. ഒമാനിൽ നിന്നുള്ള പവിത്ര നായർ , ബഹറിനിൽ നിന്നുള്ള ബാല ശ്രീവാസ്തവ യെരാമില്ലി എന്നിവർ ജൂനിയർ ക്യാറ്റഗറിയിലും ഹർഷിണി കാർത്തികേയൻ ഐയ്യർ , കിരൺ പൊയ്തയ്യാ , എന്നിവർ സീനിയർ ക്യാറ്റഗറിയിലും യഥാക്രമം ഫസ്റ്റ് റണ്ണർ അപ്പ് ഉം സെക്കന്റ് റണ്ണർ അപ്പ് ഉം ആയി. പരിപാടിയിൽ കെ സി എ പ്രസിഡന്റ് റോയ് സി ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും വൈസ് പ്രസിഡന്റ് ജോഷി വിതയത്തിൽ നന്ദിയും പറഞ്ഞു. കെ സി എ അംഗങ്ങൾ അവതരിപ്പിച്ച കല പരിപാടികളും ഫാഷൻ ഷോയും ഇതോടൊപ്പം അരങ്ങേറി.

You might also like

Most Viewed