ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ സ്വീകരണ യോഗം സംഘടിപ്പിച്ചു


ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തില്‍ സി. എസ്സ്. ഐ. മദ്ധ്യ കേരളാ ബിഷപ്പ് ആയ റൈറ്റ് റവ. ഡോ. മലയില്‍ ഷാബു കോശി ചെറിയാന്‍ തിരുമേനിക്ക് സ്വീകരണം നല്‍കി. കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്കിന്റെ അദ്ധ്യക്ഷതയില്‍, ബഹ്റൈന്‍ സി. എസ്സ്. ഐ. മലയാളി പാരീഷില്‍ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ‌ ജോയന്റ് സെക്രട്ടറി രാജീവ് പി. മാത്യൂ സ്വാഗതം പറഞ്ഞു. കെ. സി. ഇ. സി. യുടെ പുതിയ വൈസ് പ്രസിഡണ്ടായി സ്ഥാനമേറ്റ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സഹ വികാരിയായ റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബിയേ കൗൺസിലിലേക്ക് സ്വാഗതം ചെയ്തു.

You might also like

Most Viewed