ബഹ്റൈനിൽ പുതിയ കോവിഡ് കേസുകൾ ആയിരത്തിൽ താഴെ രേഖപ്പെടുത്തി
ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിൽ താഴെ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 784 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,103 ആയി മാറി. നിലവിൽ 30 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. കോവിഡ് ബാധിച്ച് ഇന്നലെ ഒരു മരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ മരണം 1465 ആയി മാറി. അതേസമയം 1,594 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,31,521ആയിട്ടുണ്ട്.

