തൊടുപുഴയിൽ‍ അച്ഛൻ മകനെയും കുടുംബത്തെയും തീവച്ച് കൊന്നു


തൊടുപുഴ ചീനിക്കുഴിയിൽ‍ അച്ഛൻ മകനെയും കുടുംബത്തെ തീവച്ച് കൊന്നു. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ (45), ഭാര്യ ഷീബ (45), മക്കളായ മെഹ്‌റ (16), അഫ്സാന (14) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ഫൈസലിന്‍റെ പിതാവ് ഹമീദിനെ (79) പോലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രിയിൽ‍ ഫൈസലും കുടുംബവും ഉറങ്ങവെ ഹമീദ് പെട്രോൾ‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വാതിൽ‍ പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം ഹമീദ് ജനലിലൂടെ പെട്രോൾ‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ കത്തുന്നത് കണ്ട് നാട്ടുകാർ‍ അറിയിച്ചതിനെ തുടർ‍ന്ന് തൊടുപുഴ ഫയർ‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

കൊലപാതകം സ്വത്തിനെച്ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടർ‍ന്നെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഹമീദും മകൻ മുഹമ്മദ് ഫൈസലുമായി തർക്കമുണ്ടായിരുന്നെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed