ബഹ്റൈനിൽ തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് മരണങ്ങൾ ഇല്ല


ബഹ്റൈനിൽ തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് മരണങ്ങൾ ഇല്ല. നിലവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1462 ആണ് . അതേസമയം ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നതും തുടരുകയാണ്. കഴിഞ്ഞ ദിവസം 1,176 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 14,816 ആയി മാറി. നിലവിൽ 36 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 1,805 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,19,963 ആയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed