ബാബ് അൽ ബഹ്റൈനിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏഴാമത് ഷോറൂം തുറന്നു

മനാമയിലെ ബാബ് അൽ ബഹ്റൈനിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏഴാമത് ഷോറൂം തുറന്നു. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിലെ, കൾചർ ആൻഡ് ആർട്‌സ് ഡയറക്ടർ ഷെയ്ഖ ഹാല ബിൻത് മുഹമ്മദ് അൽ ഖലീഫ ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷനൽ ഓപ്പറേഷൻ എംഡി ഷംലാൽ അഹമ്മദ്, റീജനൽ ഹെഡ് സക്കീർ പാറപ്പുറത്ത്, സോണൽ ഹെഡ് റഫീഖ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 21, 18 കാരറ്റ് സ്വർണാഭരണങ്ങളുടെയും രത്നാഭരണങ്ങളുടെയും വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഷോപ്പിങ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനൊപ്പം ഉപഭോക്തൃ സേവനവും ഉൽപന്ന വൈവിധ്യവും കൊണ്ട് ആഭരണപ്രേമികളെ കൂടുതൽ ആകർഷിക്കാൻ ഷോറൂം വഴി സാധിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.