നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി സംസാരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി സംസാരിച്ചു. ഇരുവരും തമ്മിലുള്ള ടെലഫോൺ സംഭാഷണം 50 മിനിറ്റ് നീണ്ടുനിന്നു.
യുക്രെയ്നിലെ വെടിനിർത്തലിനും സുരക്ഷാ ഇടനാഴിക്കും പുടിന് മോദി നന്ദി പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷിത ഒഴിപ്പിക്കലിന് പുടിൻ പൂർണ പിന്തുണ നൽകുകയും ചെയ്തു. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമർ സെലൻസ്കിയുമായി പുടിൻ നേരിട്ട് ചർച്ച നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.