ബഹ്റൈനിൽ കാറുകൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകി വിൽക്കാൻ ശ്രമം ; യുവാവിന് 3 വർഷം ജയിൽ ശിക്ഷ


കാറുകൾ വാടകയ്ക്ക് എടുത്ത് വ്യാജ ഓണർഷിപ്പ് സർട്ടിഫിക്കറ്റും രജിസ്ട്രേഷനും നൽകി വിൽക്കാൻ ശ്രമിച്ച കേസിൽ യുവാവിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ബഹ്റൈനിലെ ഹൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് പ്രതി 3700 ബഹ്റൈൻ ദിനാറിന് കാർ വിൽപ്പന നടത്താൻ ശ്രമിച്ചത്. വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള സർട്ടിഫിക്കറ്റ് സംബന്ധമായ കാര്യങ്ങളിൽ സംശയം തോന്നിയ പരാതിക്കാരൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ വെബ് സൈറ്റിൽ ഉടമസ്ഥത പരിശോധിച്ചപ്പോളാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസ്സിലാക്കിയത്. തുടർന്ന് വാടക വാഹനങ്ങൾ മോഷ്ടിച്ചതിനും വ്യാജ രജിസ്ട്രേഷൻ ചമച്ചതിനും ഇയാൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കേസെടുക്കുകയായിരുന്നു.

You might also like

Most Viewed