സാദിഖലി തങ്ങൾ‍ മുസ്‌ലിം ലീഗ് അധ്യക്ഷനാകും


പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ‍ മുസ്ലീം ലീഗ് അധ്യക്ഷനാകും. മുനവറി ശിഹാബ് തങ്ങൾ‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഉച്ചയ്ക്ക് 2.30 ചേരും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ‍ അന്തരിച്ചതോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷന തെരഞ്ഞെടുക്കുന്നത്.

ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയിൽ‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed