ബഹ്റൈനിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

ബഹ്റൈനിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് . അതേസമയം കഴിഞ്ഞ ദിവസം 1,517 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 19,756 ആയി മാറി. നിലവിൽ 37 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 13 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 4,843 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,03957 ആയിട്ടുണ്ട്. ഇന്നലെ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1458 ആണ്.