ഹമീദലി ശിഹാബ് തങ്ങൾക്ക് കെഎംസിസി ബഹറൈൻ സ്വീകരണം നൽകി
ബഹ്റൈൻ സന്ദർശനത്തിന് എത്തിയ മുസ്ലീം ലീഗ് നേതാവ് ഹമീദലി ശിഹാബ് തങ്ങൾക്ക് കെഎംസിസി ബഹറൈൻ സ്വീകരണം നൽകി. മുൻ പ്രസിഡന്റ് എസ് വി ജലീൽ സ്വീകരണ സംഗമം ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ സ്വാഗതം ആശംസിച്ച സ്വീകരണ സംഗമത്തിന് ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ, വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, സെക്രട്ടറിമാരായ ഒ കെ കാസിം എന്നിവർ നേതൃത്വം നൽകി. ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കോറം, കെഎംസിസി വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സെക്രട്ടറി റഫീഖ് തോട്ടക്കര, കെ എ നാസർ മൗലവി, എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി എ പി ഫൈസൽ നന്ദി പറഞ്ഞു.

