ബഹ്റൈനിൽ വാഹനങ്ങൾ ബുക്ക് ചെയ്തവർക്ക് വാഹനം ലഭിക്കാൻ കാലതാമസം നേരിടുന്നു
ബഹ്റൈനിൽ വാഹനങ്ങൾ ബുക്ക് ചെയ്തവർക്ക് നിലവിൽ വാഹനം ലഭിക്കാൻ കാലതാമസം നേരിടുന്നതായി റിപ്പോർട്ട്. കോവിഡ് പ്രതിസന്ധി മൂലം ആഗോളവിപണയിലുണ്ടായ മൈക്രോ ചിപ്പിന്റെ ലഭ്യതക്കുറവാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ഈ മേഖലയിൽ ഉള്ളവർ പറയുന്നത്. സെൽ ഫോൺ, ടെലിവിഷൻ, കംമ്പ്യൂട്ടർ തുടങ്ങിയ ഉത്പന്നങ്ങളിൽ മൈക്രോ ചിപ്പിന്റെ ഉപയോഗം കൂടുതലായും ആവശ്യമായി വരുന്നത് കൊണ്ടാണ് വാഹനമേഖലയിൽ ക്ഷാമം അനുഭവപ്പെടുന്നത്. അതേസമയം കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് 2022 ൽ വാഹനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുള്ളതായി കാർ വിൽപ്പന രംഗത്തുള്ളവർ പറയുന്നു.

