ബഹ്റൈനിലെ കിംഗ് ഫഹദ് കോസ് വേ വഴി യാത്ര ചെയ്തത് 49 ലക്ഷം പേർ
കഴിഞ്ഞ വർഷം ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക് കിംഗ് ഫഹദ് കോസ് വേ വഴി യാത്ര ചെയ്തത് 49 ലക്ഷം യാത്രക്കാരാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് 20 മിനിറ്റിൽ ഒരു യാത്രക്കാരൻ കിംഗ് ഫഹദ് കോസ് വേ വഴി യാത്ര ചെയ്യുന്നുണ്ടെന്നാണ്. കിംഗ് ഫഹദ് കോസ് വേ ജനറൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

