ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽ നിയമനം സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധമാക്കണമെന്ന് ശുപാർശ


ബഹ്റൈനിൽ വിദഗ്ദ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സർട്ടിഫിക്കേറ്റുകൾ ബഹ്റൈൻ ഗവൺമെന്റ് അംഗീകാരത്തോടെ സാക്ഷ്യപ്പെടുത്തുന്നത് നിർബന്ധമാക്കണമെന്ന് പാർലമെന്റ് എം.പിമാർ ശുപാർശ ചെയ്തു. ബഹ്റൈൻ ചേംബറിന്റെ അവകാശവാദം പോലെ കമ്പനികൾക്ക് യോഗ്യരായ തൊഴിലാളികളെ അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചോ അല്ലാതെയോ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെങ്കിലും മികച്ച തൊഴിൽ സേവനം ലഭ്യമാക്കാനായി തൊഴിലാളി നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും, എഞ്ചിനീയറിംഗ്, ഹെൽത്ത് , എജ്യുക്കേഷൻ മേഖലകളിൽ സർട്ടിഫിക്കറ്റ് പരിശോധനകൾ കൃത്യമായി നടക്കുന്നില്ലെന്നും വ്യാജ സർട്ടിഫിക്കറ്റുകൾ പലരും ഉപയോഗിക്കുന്നുണ്ടെന്നും പാർലമെന്റ് അംഗങ്ങൾ പറഞ്ഞു. തൊഴിലാളികളെ നിയമിക്കുന്നതിന് മുൻപ് അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാണോ ഹാജരാക്കുന്നതെന്ന് അന്വേഷിക്കാനുള്ള സംവിധാനം വേണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed