ഓൺലൈൻ ഇടപാടുകളിലൂടെ ബഹ്റൈന് ലഭിച്ചത് 500 മില്ല്യൺ ദിനാർ


ബഹ്റൈനിൽ കഴിഞ്ഞ വർഷം ഓൺലൈൻ ഇടപപാടുകളിലൂടെ 500 മില്ല്യൺ ദിനാർ വരുമാനം നേടിയതായി ഇൻഫർമേഷൻ ആൻഡ് ഇ ഗവേൺമെന്റ് അതോറിറ്റി അറിയിച്ചു. 2020 നെ അപേക്ഷിച്ച് 116 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2021 ൽ നാല് മില്ല്യൺ മൂല്യം വരുന്ന സാമ്പത്തിക ഇടപാടുകളെല്ലാം നാഷണൽ പോർട്ടൽ വഴിയാണ് നടത്തിയിട്ടുള്ളതെന്നും ഇൻഫർമേഷൻ ആൻഡ് ഇ ഗവേൺമെന്റ് അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് മുഹമ്മദ് അലി അൽ ഖ്വയ്ദ് മുഹറഖിലെ ഐജിഎ ആസ്ഥാനത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 91 ശതമാനം ആളുകളും നിലവിൽ രാജ്യത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. 57 ഓളം ഗവൺമെന്റ് സർവീസുകളാണ് ഇപ്പോൾ പുതുതായി ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയിട്ടുള്ളതെന്നും കൂടുതൽ ഇ ഗവൺമെന്റ് സേവനങ്ങൾ ആപ്പുകൾ വഴിയും ബഹ്റൈൻ നാഷ്ണൽ പോർട്ടലുകൾ വഴിയും ഉപഭോക്താക്കൾക്ക് നൽകുമെന്നും ഐജിഎ സിഇഒ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed