ബഹ്റൈനിലെ കോവിഡ് നിയന്ത്രണ ഇളവുകൾ പ്രാബല്യത്തിൽ ; പ്രതീക്ഷയോടെ വാണിജ്യ സമൂഹം


ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രബല്യത്തിൽ വന്നതോടെ വാണിജ്യസമൂഹം വലിയ പ്രതീക്ഷയിലാണ്. മാർച്ച് മാസം അവസാനവാരത്തോടെ ആരംഭിക്കുന്ന ഫോർമുല വൺ കാറോട്ട മത്സരത്തിനും പുതിയ ഇളവുകൾ ഗുണം ചെയ്യുമെന്ന നീരീക്ഷണത്തിലാണ് കായിക പ്രേമികൾ. ഫോർമുല വൺ കാറോട്ട മത്സരം കാണാനായി വിദേശികളായ കൂടുതൽ സന്ദർശകർ ഇവിടെയെത്തുമെന്നും പ്രതീക്ഷിക്കുന്നു. യാത്ര മാർഗനിർദേശങ്ങളിൽ വരുത്തിയ ഇളവുകൾ പൊതുവെ ബഹ്റൈന്റെ ടൂറിസം മേഖലയിലും വാണിജ്യ വ്യവാസ മേഖലയിലും കൂടുതൽ അനുകൂലമായ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം ബഹ്റൈനിലെ നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഏറെ നാളായി സജീവമല്ലാതിരുന്ന ഹോട്ടൽ റെസ്റ്റോറന്റ് മേഖലകളും പുതിയ ഇളവുകളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇൻഡോർ ഡൈനിങ്ങ് അടക്കമുള്ള സൗകര്യങ്ങളും ആരംഭിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിലും പുതിയ ഇളവുകൾ ഏറെ ഉണർവ്വേകും. സർക്കാർ വിദ്യാലയങ്ങളിൽ ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചും, വിദ്യാർത്ഥികൾക്കുള്ള സമ്പർക്ക വിലക്കും ക്ലാസിൽ എത്തുന്നതിനുള്ള കോവിഡ് റാപ്പിഡ് ടെസ്റ്റും ഒഴിവാക്കിയുാണ് വിദ്യാഭ്യാസ മന്ത്രാലയം മുമ്പോട്ട് വന്നിരിക്കുന്നത്.

You might also like

Most Viewed