മയക്കുമരുന്ന് കേസ് : ബഹ്റൈനിൽ എട്ട് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തു


ബഹ്റൈനിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എട്ട് ഏഷ്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റെിലെ പോലീസ് വിഭാഗമാണ് രണ്ട് വ്യത്യസ്ത കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യത്തെ കേസിൽ 27 നും 38 നും ഇടയിൽ പ്രായമുള്ള 4 പ്രതികളെ 2500 ദിനാർ മൂല്യ വരുന്ന മയക്കുമരുന്ന് കൈവശം വെച്ചതിനാണ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ കേസിൽ 32 നും 37 നും ഇടയിൽ പ്രായമുള്ള 4 പേരെ 62,000 ദിനാർ മൂല്യം വരുന്ന മയക്കുമരുന്ന് കൈവശം വെച്ചതിനും അറസ്റ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed