കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ പുതുവത്സരാഘോഷം നടത്തി

കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ ക്രിസ്മസ്, ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. കരാന ബീച്ച് ഗാർഡനിൽ നടന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ മുഖ്യാതിഥിയായിരുന്നു. ആഘോഷ പരിപാടിയിൽ കണ്ണൂർ ജില്ലയിൽനിന്നുള്ള കോവിഡ് പോരാളികളായ ഹാരിസ് പഴയങ്ങാടി, അമൽ ദേവ്, അൻവർ കണ്ണൂർ എന്നിവരെ ആദരിച്ചു. പ്രസിഡന്‍റ് അജിത് കുമാർ, സൂരജ് നമ്പ്യാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.