ബഹ്‌റൈൻ കേരളീയ സമാജം ധൂം ധലാക്ക സീസൺ 3 സംഘടിപ്പിച്ചു

മനാമ
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം ധൂം ധലാക്ക സീസൺ 3 എന്ന പേരിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ മികച്ച പങ്കാളിത്തം ഉണ്ടായതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി മുഖ്യാഥിതി ആയ ചടങ്ങിൽ ഒഎച്ച്ബി ടുഗതർ വി കെയർ പ്രതിനിധി ആന്റണി പൗലോസ് വിശിഷ്ടാതിഥി ആയിരുന്നു. സമാജം എന്റർടൈൻമെന്റ് വിങ് കൺവീനർ ദേവൻ പാലോടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധും തലക്ക സീസൺ 3ൽ സമാജം അംഗളും കുട്ടികളുമാണ് പങ്കെടുത്തത്.
രണ്ടര മണിക്കൂർ നീണ്ടു നിന്ന പരിപാടിയിൽ നിരവധി നൃത്ത സംഗീത പരിപാടികൾ കോർത്തിണക്കിയതെന്ന് സമാജം കലാവിഭാഗം സെക്രട്ടറി പ്രതീപ് പതേരി പറഞ്ഞു. അന്തരിച്ച സമാജം അംഗം നാരായണൻ നായർക്കുള്ള സമാജത്തിന്റെ സാമ്പത്തിക സഹായമായ 5000 ദിനാർ സമാജം പ്രസിഡന്റ് പരേതന്റെ പുത്രിക്ക് ചടങ്ങിൽ വെച്ച് കൈമാറി. സമാജം അംഗം ഇ കെ പ്രദീപനുള്ള യാത്രയയപ്പും ഇതോടൊപ്പം നടന്നു.