'ഓണം ഫോർ ഓൾ' ക്യാമ്പയിൻറെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തി


മനാമ; ഓണം എല്ലാവരുടെയുമാണ്', 'ഓണം എല്ലാവർക്കുമാണ്' എന്നീ ആശയങ്ങൾ മുൻ നിറുത്തി ബഹ്‌റൈൻ കേരളീയ സാമാജം മുൻപോട്ടുവച്ച 'ഓണം ഫോർ ഓൾ' ക്യാമ്പയിൻറെ ഭാഗമായി ഇന്നലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന രണ്ടായിരത്തിലധികം അധികം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം വിതരണം നടത്തിയാതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ആർ പി കൺസ്ട്രക്ഷന്റെ അസ്കറിലെ ലേബർ ക്യാമ്പിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ മുഖ്യ അതിഥിയായിരുന്നു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ആർ എസ് ശുക്ലയും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ട് വെള്ളിയാഴ്ച്ചകളിലായി 3250 ഓളം തൊഴിലാളികൾക്കും ഭക്ഷഴം വിതരണം ചെയ്തതായി സമാജം ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed