ബഹ്റൈൻ പ്രതിഭ രക്തദാന മെഗാ ക്യാമ്പ് നടത്തി

ബഹ്റൈൻ പ്രതിഭ മനാമ മേഖല കമ്മിറ്റി മനാമ, സൂഖ്, സൽമാനിയ, സെൻട്രൽ മാർക്കറ്റ് യൂനിറ്റുകളുടെ സഹകരണത്തോടെ രക്തദാന മെഗാ ക്യാമ്പ് നടത്തി. മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം ചെയ്തു. പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, മേഖല സെക്രട്ടറി അഡ്വ. ജോയ് വെട്ടിയാടൻ, പ്രതിഭ ട്രഷറർ കെ.എം. മഹേഷ്, ജനറൽ മെംബർഷിപ് സെക്രട്ടറി റജീഷ്, വൈസ് പ്രസിഡൻറ് റാം, മഹേഷ് യോഗി ദാസ്, നവകേരളം ഭാരവാഹികളായ എ.കെ. സുഹൈൽ, അസീസ് ഏഴംകുളം, യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം നൽകി. അടുത്ത ക്യാമ്പ് ആഗസ്റ്റ് 15ന് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.