സൗദിയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ നിർമലഗിരി മളന്നൂർ സ്വദേശി ചെറുവാലത്ത് ലക്ഷ്മണൻ (62) ആണ് റിയാദിലെ സനദ് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയിൽ മരിച്ചത്.
പരേതനായ കുഞ്ഞിരാമൻ മറ്റംകോട്ടും മാധവി ചെറുവള്ളത്തുമാണ് മാതാപിതാക്കൾ. ഭാര്യ: ശ്യാമള ലക്ഷ്മണൻ, മക്കൾ: ഷാലിഷ് ലക്ഷ്മണൻ, ശ്യാമിലി ലക്ഷ്മണൻ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശബീർ കളത്തിൽ, ജാഫർ ഹുദവി, ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.