ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

മനാമ; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സന്തോഷ് ടി.വി (ചെയർപേഴ്‌സൻ), ശർമിള സേഥ് (വൈസ് ചെയർപേഴ്സൻ), സ്ഥാനുമൂർത്തി വിശ്വനാഥൻ മീര (സെക്രട്ടറി), വിവേക് ഗുപ്ത (ട്രഷറർ), ഗൗരവ് അഗർവാൾ (ജോയിന്റ് സെക്രട്ടറി), നതാഷ ഗോപാലകൃഷ്ൻ (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. അരുൺ സാമുവൽ മാത്യു, രാധിക സിൻസുവാഡിയ, ഏകാൻഷ് അഗർവാൾ, ഏബ്രഹാം ജോർജ്, ഫ്ലെനിൽ ഡിസൂസ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. ബഹ്റൈൻ അക്കൗണ്ടൻറ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയിൽ 450ൽപരം അംഗങ്ങളാണ് ഉള്ളത്.