റമദാനിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ കർമ്മനിരതരാകണമെന്ന് സിംസാറുൽ ഹഖ് ഹുദവി


മനാമ: റമദാന്റെ പവിത്രത ഉൾക്കൊണ്ട് ജീവകാരുണ്യപ്രവർത്തനങ്ങളിൽ കർമ്മനിരതരാകണമെന്ന് പ്രമുഖ പണ്ഢിതനും, വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു. ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ പങ്കെടുത്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. മിഷൻ അന്പത് പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്റൈൻ സമസ്ത പ്രസിഡണ്ട് ഫക്രുദ്ദീൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ് വി ജലീൽ ആശംസകൾ നേർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed