വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ പുതിയ ഭാരവാഹികളെ ഓൺലൈൻ മീറ്റിങ്ങിലൂടെ തെരഞ്ഞെടുത്തു. ബഹ്റിൻ പ്രൊവിൻസ് ഇലക്ഷൻ ഓഫിസറും, വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡണ്ടുമായ രാധാകൃഷ്ണൻ തെരുവത്ത് വിവിധ ഭരണസമിതി ഭാരവാഹികളുടെ നാമനിർദേശ പത്രിക അവതരിപ്പിച്ചതിന് ശേഷമായിരുന്നു എതിരില്ലാതെ തെരഞ്ഞെടുപ്പ് നടന്നത്. ചെയർമാൻ ആയി ബാബു കുഞ്ഞിരാമൻ, പ്രസിഡണ്ടായി അബ്രഹാം സാമുവേൽ, ജനറൽ സെക്രട്ടറിയായി പ്രേംജിത്ത് വി, ട്രഷറർ ആയി ദിലീഷ് കുമാർ എന്നിവരാണ് സ്ഥാനമേറ്റെടുത്തത്. വൈസ് ചെയർമാൻമാർ ആയി ഹരീഷ് നായർ, ദീപജയചന്ദ്രൻ, സജീവ് സത്യശീലൻ, വൈസ് പ്രസിഡണ്ടുമാരായി വിനോദ് ലാൽ .എസ്, ആഷ്‌ലി കുര്യൻ, അസ്സോസിയേറ്റ് സെക്രട്ടറിയായി രാജീവ് വെള്ളിക്കോത്ത്, നിർവാഹക സമിതി അംഗങ്ങളായി ബൈജു അറാദ്, അബ്ദുല്ല ബെല്ലിപ്പാടി, സന്തോഷ്‌കുമാർ എസ്, അനിൽകുമാർ. എൽ, മുൻ ഭരണസമിതി പ്രതിനിധിയായി വിനോദ് ഡാനിയൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതിക്ക് വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ അബ്ദുൽ കലാം ദുബൈ, സെക്രട്ടറി ദീപു ജോൺ ഒമാൻ എന്നിവർ ആശംസകൾ നേർന്നു.