ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വീണ്ടും മാറ്റിവച്ചു

കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വീണ്ടും മാറ്റിവച്ചു. ഈ വർഷം പാകിസ്താനിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് ടൂർണമെന്റിന്റെ വേദി ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2022ൽ ടൂർണമെന്റ് നടത്തുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം. 2018ലാണ് അവസാനമായി ഏഷ്യാ കപ്പ് നടന്നത്. ഇന്ത്യയിൽ തീരുമാനിച്ചിരുന്ന ടൂർണമെന്റ് പാകിസ്താൻ താരങ്ങളുടെ വിസാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ആണ് ഏഷ്യാ കപ്പിൽ ചാന്പ്യന്മാരായത്.