പാക്ട് ബഹ്റൈൻ വിദ്യാർത്ഥികൾക്കായി മോട്ടിവേഷണൽ പരിപാടി സംഘടിപ്പിക്കുന്നു


മനാമ: പത്താം തരത്തിലും, പന്ത്രണ്ടാം തരത്തിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെ ബഹ്റൈനിലെ പാലാക്കാട് നിവാസികളുടെ കൂട്ടായ്മയായ പാക്ടിന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 16ന് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മുപ്പത് മുതൽ ഓൺലൈനിലൂടെ നടക്കുന്ന പരിപാടിയിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും, മാജീഷ്യനുമായ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായി സംസാരിക്കും. ബഹ്റൈനിലെ ഇന്ത്യക്കാരായ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ കൂട്ടായ്മയായ ബിസിഐസിഎഐയുടെ ചെയർപേഴ്സൺ അജയ് കുമാർ ചേറ്റുവട്ടിയും യോഗത്തിൽ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 3776 0688 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed