മന്ത്രി കെ.ടി ജലീൽ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ബന്ധു നിയമനക്കേസിൽ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീലിന്റെ രാജി.
ധാർമികമായ വിഷയങ്ങൾ മുൻനിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീൽ രാജിക്കത്തിൽ പറയുന്നത്. ലോകായുക്തയിൽ നിന്ന് ഇത്തരമൊരു വിധി വന്നതിനാൽ രാജിവയ്ക്കുന്നുവെന്നും രാജിക്കത്തിൽ പറയുന്നു.