പ്രവാസികൾക്കെതിരായ ഐഎംഎ സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ


 

മനാമ: കേരളത്തിൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപനം നടക്കാൻ കാരണം പ്രവാസികളാണ് എന്നതരത്തിലുള്ള ഐഎംഎ സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നു വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ പ്രവർത്തകർ അഭിപ്രായപ്പെട്ടു. കേരളത്തിൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദി പ്രധിരോധ നടപടികൾ കടലാസിൽ മാത്രം ഒതുക്കി നിർത്തിയ ഭരണകൂടവും നിർദേശങ്ങൾ അനുസരിക്കാത്ത പൊതുസമൂഹവും തന്നെയാണെന്നും ഇതൊന്നും മനസിലാക്കാതെ പ്രവാസികൾക്കെതിരെ പ്രസ്താവനകൾ പടച്ചുവിടുന്നതിന് പിന്നിൽ മറ്റുപല ഉദ്ദേശ്യലക്ഷ്യങ്ങളും ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed