കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഹൃദയാരോഗ്യ പരിശോധനാ ക്യാന്പ് സമാപിച്ചു


 

മനാമ: ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പ്പിറ്റലിലെ അപ്പോളോ കാർഡിയാക് സെന്റററുമായി ചേർന്ന് പതിനൊന്ന് ദിവസങ്ങളായി നടത്തിവന്ന ഹൃദയാരോഗ്യ പരിശോധനാ ക്യാന്പ് സമാപിച്ചു. ഓരോ ദിവസവും 20 പേരെ വീതം പരിശോധിച്ച് ആവശ്യമായവർക്ക് കൃത്യമായ തുടർ ചികിത്സാ നിർദേശങ്ങളും ആരോഗ്യപരിപാലനത്തിന് ജീവിത ശൈലിയിൽ വേണ്ട മാറ്റങ്ങളും നിർദേശിച്ചായിരുന്നു ക്യാന്പ് നടന്നത്. ചിലവേറിയ ചികിത്സകൾക്ക് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന്റെ സഹകരണത്തോടെ പലിശരഹിത വായ്പാ സൗകര്യം ഏർപ്പെടുത്തിയതായി ആശുപത്രിഅധികൃതർ സമാപന ചടങ്ങിൽ അറിയിച്ചു. ക്യാന്പുമായി സഹകരിച്ച ഡോക്ടർമാരായ അബ്ദുൾ അസീസ് ആസാദ്, പ്രശാന്ത് പ്രഭാകർ, നഴ്സുമാരായ മറിയാമ്മ മാത്യു, അന്നാമ്മാ ഡാനിയൽ, ധന്യ സോമശേഖരൻ, സോനാ ജിൻ, ടെക്നീഷ്യൻമാരായ സൂസൻ കാസ്ട്രോ, നയ്മീ ബീഗം, ഒഫീഷ്യൽസായ യതീഷ് കുമാർ, ലൂയീസ് സാൻ്റോസ് മെനാസെസ് എന്നിവർക്ക് സർട്ടിഫിക്കറ്റുകളും മെമെന്റോറോയും കൈമാറി. ക്യാന്പ് കോഡിനേറ്റർമാരായ അഖിൽ താമരശ്ശേരി, സവിനേഷ്, എക്സിക്യുട്ടീവ് മെമ്പർമാരായ ഗോപാലൻ.വി.സി, ജമാൽ കുറ്റിക്കാട്ടിൽ, ശശി അക്കരാൽ, സജീഷ് കുമാർ, അനിൽകുമാർ, പ്രജിത്ത് ചേവങ്ങാട് എന്നിവർ പങ്കെടുത്ത സമാപന ചടങ്ങിൽ കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത് ക്യാമ്പുമായി സഹകരിച്ചവർക്ക് നന്ദി രേഖപ്പെടുത്തി. ആക്റ്റിംഗ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി ചടങ്ങ് നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed