തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. "പാര്‍ട്ടിയില്‍ സമഗ്രമായ മാറ്റം വേണമെന്ന കെ സുധാകരന്റെ വിമര്‍ശനം പോസിറ്റീവായി എടുക്കുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന കാര്യം സുധാകരന് തന്നെ അറിയാം", മുല്ലപ്പള്ളി പറഞ്ഞു.