ഐവൈസിസി നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ഹൈബി ഈഡൻ നിർവ്വഹിച്ചു


മനാമ: അകാലത്തിൽ മരണപ്പെട്ട ഐവൈസിസി എക്സിക്യൂട്ടീവ് അംഗം ലാൽസന്റെ പേരിൽ ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം എറണാകുളം എം.പി ഹൈബി ഈഡൻ നിർവ്വഹിച്ചു. കാലിന് ഗുരുതരമായ പരിക്ക് പറ്റി കഴിയുന്ന മുൻ പ്രവാസിയായ കൊച്ചി ഞാറക്കൽ സ്വദേശിയായ യുവാവിനാണ് വീട് നൽകുന്നത്. മൂന്ന് മാസം കൊണ്ട് പണി പൂർത്തീകരിക്കുവാനാണ് ശ്രമമെന്ന് ചടങ്ങിൽ പങ്കെടുത്ത ഐവൈസിസി സ്ഥാപക സെക്രട്ടറി ബിജു മലയിൽ അറിയിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് ദേശീയ കോഡിനേറ്റർ ദീപക് ജോയ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി, മുൻ ഭാരവാഹി ദിലീപ് ബാലകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി ഡോണോ, മണ്ഡലം പ്രസിഡന്റ് സാജു മാന്പിള്ളി, സുരേഷ് കെ.റ്റി, നിജീഷ് സി.വി, പ്രീതി ഉണ്ണികൃഷ്ണൻ, അബ്രോസ് കോലഞ്ചേരി, വിനു ചീരാശേരി എന്നിവർ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed